thriprayar-acts

തൃപ്രയാർ: ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പുതിയ ആംബുലൻസും ഓഫീസും ഡോ. എം.എ യൂസഫലി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മനുഷ്യരാശിക്ക് ആക്ട്സ് പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് യൂസഫലി പറഞ്ഞു. ആക്ട്സ് പ്രസിഡന്റ് പി.ജി നായർ അദ്ധ്യക്ഷത വഹിച്ചു. ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് തൃശൂർ മേയർ എം.കെ വർഗീസ് നിർവ്വഹിച്ചു. ഫാ. ഡേവിസ് ചിറമ്മേൽ മുഖ്യപ്രഭാഷണവും ആദരിക്കലും നടത്തി. സർവ്വതോഭദ്രം ചെയർമാൻ അഡ്വ. എ.യു. രഘുരാമൻ പണിക്കർ, സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ്, ദേശീയ കായിക സുവർണ്ണ മെഡൽ ജേതാവ് ആൻസി സോജൻ, ജീവൻ രക്ഷാപ്രവർത്തനം നടത്തിയ നിവേദ് കിഴക്കിനിയത്ത് എന്നിവരെ ആദരിച്ചു. ഗീതാഗോപി എം.എൽ.എ മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ കൃഷ്ണകുമാർ, വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്ക്, നാട്ടിക പഞ്ചായത്ത് അംഗങ്ങളായ ഗ്രീഷ്മ സുഖിലേഷ്, ശ്രീദേവി മാധവൻ, നാട്ടിക ഫയർ സ്‌റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളായ എം.എ ഹാരിസ് ബാബു, സി.ആർ മുരളീധരൻ, പി.കെ അഷ്റഫലി, ത്യപ്രയാർ ജലോത്സവം ജന: കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, സെക്രട്ടറി സുനിൽ പാറമ്പിൽ, ട്രഷറർ എം.കെ ബഷീർ തുടങ്ങിയവർ സംസാരിച്ചു.