photo
വെണ്ണൂർ തുറ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് സന്ദർശിക്കുന്നു

മാള: അന്നമനട പഞ്ചായത്തിലെ പ്രധാന ജല സ്രോതസായ വെണ്ണൂർതുറ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ സന്ദർശിച്ചു. വെണ്ണൂർ, കല്ലൂർ, മേലഡൂർ, ആലത്തൂർ പ്രദേശങ്ങളിൽ കുടി വെള്ളത്തിനും ജലസേചനത്തിനും പ്രധാന ജലസ്രോതസായ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന വെണ്ണൂർ തുറ നവീകരിക്കണമെന്ന് കാലങ്ങളായി നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഇവിടം സന്ദർശിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി. വി വിനോദ്, രണ്ടാം വാർഡ് മെമ്പർ ആനി ആൻ്റു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ചന്ദ്രൻ, ടി. വി ഭാസ്കരൻ, പി.എ ഡേവിസ്, റാഫേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.