pattayam

തൃശൂർ: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇന്ന് 3587 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12.30ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.

മന്ത്രിമാരായ എ.സി മൊയ്തീൻ, അഡ്വ. വി.എസ് സുനിൽ കുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ. രാജൻ എന്നിവർ ചേർന്ന് പട്ടയം വിതരണം ചെയ്യും. കളക്ടർ എസ്. ഷാനവാസ് വിഷയാവതരണം നടത്തും. മേയർ എം. കെ വർഗീസ്, എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, മറ്റ് ജനപ്രതിനിധികൾ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) പി.എ വിഭൂഷണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വിതരണം ചെയുന്ന പട്ടയങ്ങൾ

ലാൻഡ് ട്രിബ്യൂണൽ വിഭാഗം 2606

ദേവസ്വം 457

വനഭൂമി 357

മിച്ചഭൂമി 96

പുറമ്പോക്ക് 44

സുനാമി പട്ടയം 13

കോളനി പട്ടയം 3
ഇനാം പട്ടയം 1

ഇതുവരെ നൽകിയത്

നാലുഘട്ടങ്ങളിലായി 36,777

ചരിത്രത്തിൽ ആദ്യം


3,587 പട്ടയങ്ങളുടെ വിതരണം കൂടി ചേർത്ത് 40,364 പട്ടയങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് വിതരണം ചെയ്യുകയെന്ന് മന്ത്രി എ.സി മൊയ്തീൻ അറിയിച്ചു. വിവിധയിനം പട്ടയങ്ങളിൽ നൽകാൻ ഏറെ വെല്ലുവിളി നേരിട്ട വനഭൂമി പട്ടയങ്ങൾ 2016 മുതൽ 2020 വരെ 506 എണ്ണം വിതരണം ചെയ്യാൻ സാധിച്ചു. അഞ്ചാം ഘട്ട പട്ടയമേളയിൽ 357 വനഭൂമി പട്ടയം അടക്കം സർക്കാർ 863 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.


മുൻ സർക്കാരിന്റെ കാലത്ത് ആകെ 46 എണ്ണമാണ് വനഭൂമി പട്ടയമായി വിതരണം ചെയ്തത്. വനഭൂമി പട്ടയങ്ങളിൽ വേഗത്തിൽ തടസം നീക്കി വിതരണം ചെയ്യാൻ സാധിച്ചത് നിലവിലെ സർക്കാരിന് അഭിമാനാർഹമായ നേട്ടമാണ്.

എ.സി മൊയ്തീൻ

മന്ത്രി