 
വടക്കാഞ്ചേരി: ജനങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് മൾട്ടി പർപ്പസ് ബാങ്കിന് ചെറിയ സമയത്തിനകം വലിയ വളർച്ചയിലേക്ക് എത്താൻ കഴിഞ്ഞതെന്ന് മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ് ഇ.കെ. ദിവാകരൻ. സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം വടക്കാഞ്ചേരിയിൽ ആരംഭിച്ചതിനു ശേഷം തെക്കുംകര, അത്താണി, വേലൂർ എന്നിവിടങ്ങളിൽ ശാഖകൾ തുറന്നു. ഉടൻ കുമ്പളങ്ങാടും ശാഖ ആരംഭിക്കും. മൂന്നു കോടി രൂപ ചെലവിൽ അത്താണിയിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്നും ഇ.കെ. ദിവാകരൻ അറിയിച്ചു. സെക്രട്ടറി കെ. ശോഭ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, ഡയറക്ടർമാരായ സി.എ. ശങ്കരൻ കുട്ടി, എ.എസ്. ഹംസ, രാമചന്ദ്രൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. ഗോകുലൻ എന്നിവർ പ്രസംഗിച്ചു.