 
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റ് മുഖാന്തരം 1.90 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ വള്ളിവട്ടം - അഞ്ചങ്ങാടി ബീച്ച് റോഡിന്റെ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അയൂബ്, മിനി, നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി, വാർഡ് മെമ്പർമാരായ സൗദ, സുബീഷ് തുടങ്ങിയവർ സംബന്ധിച്ചു.