workshop

ഇരിങ്ങാലക്കുട : നല്ലൊരു വർക് ഷോപ്പ് തേടി ഇനി ഇരിങ്ങാലക്കുടയിൽ അലയേണ്ട. വർക് ഷോപ്പ് നിങ്ങളുടെ വീടുകളിലെത്തും. ഇരിങ്ങാലക്കുടയിലും പരിസരത്തും നിങ്ങളുടെ കാർ റോഡിൽ ബ്രേക്ക് ഡൗൺ ആയാൽ ഗാരേജ് മീ പ്രവർത്തകർ അരമണിക്കൂറിനകം നിങ്ങളുടെ സഹായത്തിനെത്തും. എന്തിനും ഏതിനും ഹോം ഡെലിവറി സംവിധാനമുള്ള പുത്തൻയുഗത്തിൽ കേരളത്തിലാദ്യമായി വർക് ഷോപ്പും നിങ്ങളെ തേടി വീടുകളിലെത്തുകയാണ്.

ഒമ്പത് വർഷമായി ഓട്ടോ മൊബൈൽ രംഗത്ത് പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട സ്വദേശികളായ യുവ എൻജിനിയർമാരായ ആനന്ദും അരുണും ചേർന്നാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വർക് ഷോപ്പുകളിലും സർവ്വീസ് സെന്ററുകളിലും തകരാറുള്ള വാഹനമെത്തിക്കാനുള്ള ബുദ്ധിമുട്ടും വാഹനങ്ങളുടെ നമുക്കറിവില്ലാത്ത പാർട്സുകൾ ശരിയായ രീതിയിൽ മാറ്റുന്നുണ്ടോ എന്നറിയാൻ കഴിയാത്തതും ഇത്തരമൊരു മൊബൈൽ വർക്ക് ഷോപ്പ് എന്ന സംരംഭത്തിലൂടെ ഇല്ലാതാക്കുകയാണ് ഈ രണ്ട് യുവാക്കൾ.

ഇതിനായി ഇവർ ഒരു ആപും പുറത്തിറക്കി. ഗാരേജ് മീ എന്ന പേരിലുള്ള ഈ അപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഈ ആപ് വഴി നിങ്ങളുടെ വാഹനത്തിന് ഏത് തരം സർവീസ് ആണ് ആവശ്യമുള്ളതെന്ന് തിരഞ്ഞെടുക്കുവാനും അതിന്റെ സർവീസ് ചാർജ്ജ് അറിയാനും സാധിക്കും.

കംപ്ലീറ്റ് കാർ സർവ്വീസ്, എൻജിൻ ഓയിൽ റിപ്ലേസ്മെന്റ്, ബ്രേക്ക് മെയ്ന്റെനസ്, കാർ വാഷിംഗ് ആൻഡ് ക്ലിനിംഗ് തുടങ്ങി നിങ്ങൾക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് മുൻപായി ആ കാർ വിദഗ്ദമായി പരിശോധിക്കാനും ഇവരുടെ സേവനം തേടാം. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഇവരുടെ സേവനത്തിന് ഫോൺ കോളിലൂടെയും ബന്ധപെടാം. നമ്പർ 8086960008, വൈബ് സൈറ്റ് വിലാസം www.garageme.in.