തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഇന്ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ 4.30ന് നടതുറപ്പ്, നിർമ്മാല്യ ദർശനം എന്നിവയ്ക്ക് ശേഷം അഷ്ടപദി, കേളി എന്നിവയും തുടർന്ന് വിശേഷൽ ഉഷശ്ശീവേലിയും നടക്കും. വൈകിട്ട് 4.30ന് കാഴ്ച ശീവേലിയും വൈകീട്ട് ദീപാരാധനയ്ക്കൊപ്പം നിറമാല, ദീപക്കാഴ്ച,​ പഞ്ചാവാദ്യം എന്നിവയും നടക്കും. രാത്രി അത്താഴശ്ശീവേലിക്ക് ശേഷം വിളക്കിനെഴുന്നെള്ളിപ്പ്, തായമ്പക, ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും. തൃപ്പുകയ്ക്ക് ശേഷം നടയടക്കും.