കൊടകര: കനകമല കരിശുമുടി തീർത്ഥാടനത്തിന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളികണ്ണുക്കാടൻ തിരി തെളിച്ചു. വിവിധ ഇടവകയിൽ നിന്നുവന്ന ദീപങ്ങൾ ഏറ്റുവാങ്ങിയാണ് തീർത്ഥാടന ദീപം തെളിച്ചത്.
തുടർന്നു കനകമല ഇടവക വികാരി ഫാ.ജോയി തറയ്ക്കലിന്റെ നേതൃത്വത്തിൽ ദീപവുമായി കുരിശുമുടി കയറി വി. കുർബ്ബാന അർപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ മാടമ്പി, ഫാ. ഫെമിൽ ചിറ്റിലപ്പിള്ളി, ജനറൽ കൺവീനർ വർഗീസ് കുയിലാടൻ, കൈക്കാരൻമാരായ തോമസ് കുറ്റിക്കാടൻ, സണ്ണി മേലേപ്പിള്ളി, സജി കളത്തിങ്കൽ, ഷാജു വെള്ളിയൻ, പി.ആർ.ഒ: ഷോജൻ ഡി. വിതയത്തിൽ എന്നിവർ നേതൃത്വം നൽകി.