 
മാള: മാള യഹൂദ ശ്‌മശാനം നവീകരിച്ചതിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ സന്ദേശത്തിലൂടെ നിർവഹിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോൾ എടാട്ടുകാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ അഷറഫ്, വാർഡ് മെമ്പർമാരായ ജോഷി കാഞ്ഞൂത്തറ, യദുകൃഷ്ണൻ, മുസ്‌രിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, ഇബ്രാഹിം സബിൻ തുടങ്ങിയവർ സംസാരിച്ചു.