 
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ പുത്തൻകോവിലകത്ത് കുഞ്ഞുണ്ണി രാജ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് ക്ഷേത്രത്തിലെ ചെറുഭരണി കൊടികയറ്റുന്നതിന് പാരമ്പര്യ അവകാശികളായ തട്ടാൻ സമുദായത്തിൽപെട്ട കാവിൽ വീട്ടിൽ അപ്പുക്കുട്ടന് രണ്ട് പവിഴമാല കൈമാറി.
ഈ പവിഴമാല ധരിച്ചാണ് ചെറു ഭരണി കൊടികയറുന്ന ചടങ്ങിന് കോഴിക്കല്ലിൽ പട്ടും താലിയും സമർപ്പിക്കാൻ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ഇവരെത്തുന്നത്. ഫെബ്രുവരി 18ന് രാവിലെ എട്ടിന് ചെറുഭരണി കൊടിയേറും. തിരുവഞ്ചിക്കുളം അസി. കമ്മിഷണർ, ദേവസ്വം മാനേജർ എന്നിവർ പങ്കെടുത്തു.