മാള: അന്നമനട മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അവണപ്പറമ്പ് പ്രദീപ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു. ഏഴിന് നാഗസ്വര കച്ചേരി, ഒമ്പതിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് കഥകളി അരങ്ങേറ്റം എന്നിവയും 20ന് വൈകിട്ട് കാഴ്ചശീവേലിയും നടക്കും. 21ന് വൈകിട്ട് ദീപക്കാഴ്ച, വയലിന്‍ കച്ചേരി എന്നിവയും 22ന് വൈകിട്ട് കിഴക്കെ നടയില്‍ തായമ്പകയും അവതരിപ്പിക്കും. 23ന് വൈകിട്ട് കൊടിയിറക്കം, ആറാട്ട് എഴുന്നള്ളിപ്പ്, അന്നമനട മുരളീധര മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളം, തുടര്‍ന്ന് കഥകളി എന്നിവ നടക്കും.