 
വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രമഹോത്സവത്തിന് കൊടിയേറി. രാവിലെ വിശേഷാൽ അഭിഷേകങ്ങൾ, വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവ നടന്നു. ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റ കർമ്മം നടന്നു. തന്ത്രി നാരായണൻകുട്ടി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഉത്തമൻ കാതോട്ട്, സെക്രട്ടറി വിശ്വംഭരൻ കാതോട്ട്, ധർമ്മൻ കാതോട്ട് നേത്യത്വം നൽകി. 20 നാണ് ക്ഷേത്രമഹോത്സവം ആഘോഷിക്കുക.