
തൃശൂർ : കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയും സമഗ്ര വികസനം ലക്ഷ്യമാക്കിയും ജില്ലാ പഞ്ചായത്തിന്റെ പ്രഥമ ബഡ്ജറ്റ്. കാർഷിക മേഖലയ്ക്ക് ഒപ്പം മൃഗസംരക്ഷണം, ആരോഗ്യ രംഗത്തെ വികസനം, പട്ടികജാതി, പട്ടിക വർഗ്ഗ മേഖലയിലെ വികസനം, റോഡുകളുടെ നവീകരണം, പുതിയ റോഡുകളുടെ നിർമ്മാണം തുടങ്ങിയവയ്ക്കും ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
പ്ലാൻ ഫണ്ടിൽ നിന്ന് ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി എന്നിവയ്ക്ക് പഞ്ചായത്തുകൾക്ക് നൽകാൻ 20 ശതമാനം നീക്കി വച്ചു. പുതിയ കുടിവെള്ള പദ്ധതി രൂപീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ വഴി ആരംഭിക്കുന്ന ജനകീയ ഹോട്ടലുകൾ, വനിതാ ഫിറ്റ്‌നെസ് സെന്ററുകൾ എന്നിവ ആരംഭിക്കുന്നതിന് സഹായം നൽകുമെന്ന വാഗ്ദാനമുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ചെറുകിട കുടിവെള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും ബഡ്ജറ്റ് പറയുന്നു. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, വി.എസ് പ്രിൻസ്, വി.എം മുഹമ്മദ് ഗസാലി, പി.എം അഹമ്മദ്, കെ.എസ് ജയ, ലത ചന്ദ്രൻ, ജീനേഷ്, ലീല സുബ്രഹ്മണ്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വരവ്
147.08 കോടി
ചെലവ്
145.84 കോടി
നീക്കിയിരിപ്പ്
1.24 കോടി
ബഡ്ജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ
കർമ്മ സേനകൾ രൂപീകരിക്കും
കാർഷിക വിപണന കേന്ദ്രം ആരംഭിക്കാൻ 1 കോടി
കർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണിക്ക് 50 ലക്ഷം
ബ്ലോക്ക് തലത്തിൽ ഇക്കോ ഷോപ്പുകൾ
ജൈവ പച്ചക്കറി പദ്ധതിക്ക് 10 ലക്ഷം
ജലരക്ഷ ജീവ രക്ഷ പദ്ധതി തുടരും
വന്ധ്യതാ നിവാരണത്തിന് 25 ലക്ഷം
ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡിക്ക് ഒന്നര കോടി
മുറ്റത്തൊരു മീൻ കുളം15 ലക്ഷം
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം 25 ലക്ഷം
3 ഡി തിയറ്റർ, സയൻസ് പാർക്ക് 5 കോടി
ഹൈടെക് ക്ലാസ് മുറികൾക്ക് 1 കോടി
ഫർണീച്ചറുകൾക്ക് 50 ലക്ഷം
ടീ കെയർ സെന്ററുകൾക്ക് 15 ലക്ഷം
മരുന്ന് ലഭ്യമാക്കാൻ 70 ലക്ഷം
ആയുർവേദ ആശുപത്രിയിലെ ചികിത്സാ സൗകര്യത്തിന് 15 ലക്ഷം
ജില്ലാ ഹോമിയോ ആശുപത്രി നവീകരണത്തിന് 35 ലക്ഷം
സ്‌നേഹിത @ സ്‌കൂൾ 10 ലക്ഷം
ഹാപ്പി ഹോം പദ്ധതി 10 ലക്ഷം
കുടുംബശ്രീ ഭക്ഷണ ശാലക്ക് 10 ലക്ഷം
പട്ടികജാതി മേഖലയിലെ റോഡ് നിർമ്മാണം 22.18 കോടി
പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് 4.47 ലക്ഷം
റോഡുകളുടെ പുനരുദ്ധാരണത്തിന് 20 കോടി
കാന നിർമ്മാണം 75 ലക്ഷം
കൽവർട്ടുകളുടെ നിർമ്മാണത്തിന് 11.23 കോടി
ടേക് എ ബ്രേക്ക് പദ്ധതിക്ക് 25 ലക്ഷം
അംഗനവാടികളിലെ ശുദ്ധജല ലഭ്യതയ്ക്ക് 15 ലക്ഷം
കാൻ തൃശൂർ പദ്ധതിക്ക് 11.55 കോടി
ഗ്രാമീണ കലകൾക്കും നാടൻ ജലോത്സവങ്ങൾക്കും സഹായം