കൊടുങ്ങല്ലൂർ: മുസ്‌രിസ് പദ്ധതി പരിപാടികളിൽ അമിത രാഷ്ട്രീയം കലർത്തുന്നതിനെതിരെയും കായലോരത്ത് നടന്ന ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും കൗൺസിലർ വി.എം ജോണിയെ മാറ്റി നിറുത്തിയ നടപടിയിലും പ്രതിഷേധിച്ച് കോട്ടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ കരിദിനവും യോഗവും നടത്തി. ഡി.സി.സി സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. അയ്യപ്പൻ മണിരാജ് അദ്ധ്യക്ഷനായി. പ്രൊഫ. സി.ജി ചെന്താമരൻ, വി.എം ജോണി, ഇ.എസ് സാബു, കെ.പി സുനിൽകുമാർ, ചന്ദ്രിക ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.