 
കയ്പമംഗലം: പാചകവാതകം, പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനത്ത് നിന്നും മൂന്നുപീടിക സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗ്യാസ് സിലിണ്ടറും വിറക് കെട്ടുകളും ചുമന്നാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരന്നത്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ ഷിജീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ ശ്രീരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.ഡി സുദർശനൻ, എ.ഐ.വൈ.എഫ് മണ്ഡലം ജോ. സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി എന്നിവർ സംസാരിച്ചു. കെ.എ നവാസ്, സി.എ ആഷിഖ്, കെ.എം അനീഷ്, സി.എസ് സച്ചിൻ, അയന, ലേഖ എന്നിവർ നേതൃത്വം നൽകി.