 
ചാലക്കുടി: റവന്യൂ വകുപ്പ് ചാലക്കുടിൽ സംഘടിപ്പിച്ച പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈലിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ചീഫ് വിപ്പ് കെ. രാജൻ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി താലൂക്ക് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ 19 കുടുംബത്തിനുള്ള പട്ടയം ബി.ഡി. ദേവസി എം.എൽ.എ കൈമാറി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, പഞ്ചായത്ത് അംഗം ഷൈജു പട്ടിക്കാട്ടുകര, തഹസിൽദാർ ആർ. സുജയ എന്നിവർ പ്രസംഗിച്ചു.