ചെറുതുരുത്തി: ബോക്‌സിംഗിൽ ചാമ്പ്യൻമാരായി ഒരു കുടുംബത്തിൽ നിന്നും രണ്ടു പേർ. പാലക്കാട് ജില്ലാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇരുവരും കിരീടമണിഞ്ഞത്. ചെറുതുരുത്തി കോന്നനാത്ത് പടിഞ്ഞാറേതിൽ പ്രദീപ് - വിമ ദമ്പതിമാരുടെ മകൾ കെ.പി. അരുണിമ, ഗോപകുമാർ - സുമംഗല ദമ്പതിമാരുടെ മകൾ കെ.പി. അനുപമ എന്നിവരാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. ഇതിൽ കെ.പി. അരുണിമ സബ് ജൂനിയർ വിഭാഗത്തിൽ മികച്ച ബോക്‌സറായി തിരഞ്ഞെടുക്കപ്പെട്ടു. ഷൊർണൂർ നിളാ തീരത്തു വച്ചായിരുന്നു മത്സരം. പാലക്കാട് ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷനും ജില്ലാ അമേച്വർ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.