arogyam

തൃശൂർ: ആരോഗ്യ മേഖലയിൽ വിവിധ ആശുപത്രികളിലായി 36.23 കോടിയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഓൺലൈനായി നിർവഹിക്കും. 10 കോടി ചെലവിൽ ഡി.എച്ച്.എസ് ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ കൊരട്ടി ആസ്ഥാനമാക്കി ഗാന്ധി ഗ്രാം ലെപ്രസി ആശുപത്രി കോമ്പൗണ്ടിൽ പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ റീജ്യണൽ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.

ലക്ചർ ഹാളുകൾ, ഫാക്കൽറ്റിക്ക് താമസിക്കാനുള്ള മുറികൾ, മെസ് ഹാൾ, 60 ട്രെയിനികൾക്ക് താമസിക്കാനുള്ള മുറികൾ എന്നിവയാണ് മൂന്ന് നിലകളിലായി സജ്ജീകരിച്ചിട്ടുള്ളത്. 2.5 കോടി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന കൊരട്ടി റീജ്യണൽ പരിശീലന കേന്ദ്രത്തിന്റെ അക്കോമഡേഷൻ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും.

17 കോടി നബാർഡ് ഫണ്ട് ഉപയോഗിച്ച് കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയുടെ ഐ.പി ബ്ലോക്കിന്റെ ശിലാസ്ഥാപനം എന്നിവയും ഇന്ന് നടക്കും. 63 സബ്ബ്‌സെന്ററുകളെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 66 സബ്ബ്‌സെന്ററുകളിൽ 3 എണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഒരു സബ്ബ് സെന്ററിന് 7 ലക്ഷം രൂപ വീതം 4.41 കോടി രൂപ ഉപയോഗിച്ചാണ് 63 സബ്ബ് സെന്ററുകളെയും ഉയർത്തുന്നത്. സബ്ബ്‌സെന്ററുകൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തുമ്പോൾ രോഗികൾക്ക് ഇരിക്കാനുള്ള നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം, ക്ലിനിക്ക് കം ഓഫീസ് റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, മുലയൂട്ടൽ മുറി, ഐ.യു.സി.ഡി റൂം, ശുചിമുറി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. 142 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്‌സിന് നിയമിക്കുന്നതിന്റെ പ്രഖ്യാപനവും നടക്കും. തിരഞ്ഞെടുക്കപ്പെട്ട 142 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനായി മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡേഴ്‌സിനെ നിയമിക്കും.

15 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി

അളഗപ്പനഗർ, മുപ്ലിയം, അവിണിശ്ശേരി, രാമവർമപുരം, കൂർക്കഞ്ചേരി, അവണൂർ, ഒല്ലൂക്കര, മുണ്ടത്തിക്കോട്, ചൂണ്ടൽ, പാവറട്ടി, കണ്ടാണശ്ശേരി, അരിമ്പൂർ, പൊറത്തിശ്ശേരി, മതിലകം, വരവൂർ

മൂന്നാംഘട്ടം ഇങ്ങനെ

15 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങൾ

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് 15.50 ലക്ഷം വീതം

മൊത്തം 2.32 കോടി

ആ​വ​ശ്യ​ങ്ങൾ തി​രി​ച്ച​റി​യാ​ത്ത​ ​ബ​ഡ്ജ​റ്റെ​ന്ന്

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ബ​ഡ്ജ​റ്റ് ​ജി​ല്ല​യു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​ത്ത​തും​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​യു.​ഡി.​എ​ഫ് ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ് ​പ​റ​ഞ്ഞു.​ ​മാ​ത്ര​മ​ല്ല​ ​ഈ​ ​ബ​ഡ്ജ​റ്റി​ലൂ​ടെ​ ​സ​ർ​ക്കാ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​അ​ധി​കാ​രം​ ​ക​വ​ർ​ന്നെ​ടു​ത്തി​രി​ക്കു​ന്നു.​ ​പ​ദ്ധ​തി​ ​തു​ക​യു​ടെ​ 20​ ​ശ​ത​മാ​നം​ ​ലൈ​ഫ് ​പ​ദ്ധ​തി​ക്കാ​യി​ ​വ​ക​യി​രു​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. യാ​തൊ​രു​ ​ത​ര​ത്തി​ലും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന് ​നേ​രി​ട്ട് ​ബ​ന്ധ​മി​ല്ലാ​ത്ത​ ​ഈ​ ​പ​ദ്ധ​തി​ക്കാ​യി​ ​തു​ക​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​അ​ധി​കാ​രം​ ​ ​കൈ​യാളലാണെന്നും അദ്ദേഹം ആരോപിച്ചു.