 
ചാലക്കുടി: കൃഷിയെയും കാർഷിക മേഖലയെയും സംരക്ഷിക്കുന്ന പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ. കാർഷിക സർവകലാശാലയുടെ കൂടപ്പുഴ അഗ്രോണമിക് ഗവേഷണ കേന്ദ്രത്തിൽ നിർമ്മിച്ച വിത്ത് സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു അദ്ധ്യക്ഷനായി. കണിക ജലസേചന കിറ്റ് വിതരണം നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ നിർവഹിച്ചു. വാർഡ് കൗൺസിലർ എം.എം. അനിൽകുമാർ,അസോസിയേറ്റ് ഡയറക്ടർ ഡോ. എം.എൽ. ജ്യോതി, ഡോ. മിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്.