തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റെ 2021 - 2022 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് രജനി ബാബു അവതരിപ്പിച്ചു. 18.56 കോടി രൂപ വരവും, 17.74 കോടി രൂപ ചെലവും, 82.69 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ഗ്രാമസഭകളിൽ ചർച്ചയായ വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകളുടെ അരികുകൾ കെട്ടി നവീകരിക്കും.
ചെറുകിട സംരംഭങ്ങൾ, ഉത്പാദന മേഖല, ഭവന നിർമ്മാണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ നൽകാൻ 1.40 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. പുതിയ റോഡുകളുടെ നിർമ്മാണത്തിനുമായി അറുപത് ലക്ഷം രൂപ വീതവും, റോഡുകളുടെ മെയ്ന്റനൻസിനും, റീ ടാറിംഗിനുമായി എഴുപത് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.