 
കൊടുങ്ങല്ലൂർ: ആധുനിക ഇന്ത്യയുടെ നിലനിൽപ്പിനായുള്ള സമരമാണ് കർഷകർ നടത്തുന്നതെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. കർഷകർക്കൊപ്പം മുസ്‌രിസ് എന്ന പേരിൽ ടി.എൻ ജോയ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ഉദാരവത്കരണം കർഷകരെ തകർത്തു. 4 ലക്ഷം പേർ ആത്മഹത്യ ചെയ്തു. ചമ്പാരൻ എന്ന പോലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നത്തിൽ നിന്നാണ് ഈ സമരം ഉണ്ടായത്. ഫാസിസത്തിന് സാമ്പത്തിക ശാസ്ത്രമുണ്ട്. മൂലധനവും ഭരണകൂടവും തമ്മിലുള്ള സമ്പൂർണമായ ഐക്യമാണ് ഫാസിസം.
കർഷകരുടെ ജീവനോപാധികളെ കുത്തകകൾക്ക് അടിയറവയ്ക്കുന്നതിനെതിരെ സമരവേലിയേറ്റം ഉണ്ടാകുമെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. കെ. എം ഗഫൂർ അദ്ധ്യക്ഷനായി. അമ്പാടി വേണു, കെ. വി വസന്തകുമാർ, അഡ്വ: ബിജു കുമാർ, അഡ്വ. അഷറഫ് സാബാൻ, യു. ടി പ്രേംനാഥ് എന്നിവർ സംസാരിച്ചു.