
പെരിങ്ങോട്ടുകര: കിഴക്കേനട പൈനൂരിൽ ക്ലബ്ബ് സാമൂഹ്യ വിരുദ്ധർ തീയിട്ടു. പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന നവരത്‌ന ക്ലബ്ബാണ് ഇന്ന് പുലർച്ചെ കത്തി നശിച്ചത്. തീപടരുന്നത് കണ്ട് അയൽവാസികൾ വിവരം ക്ലബ്ബ് അംഗങ്ങളെ അറിയിക്കുകയായിരുന്നു.എന്നാൽ ആളുകൾ എത്തുമ്പോഴേക്കും കത്തി നശിച്ചിരുന്നു. ഇന്നലെ രാത്രി വരെ അംഗങ്ങൾ ഇവിടെ കളിക്ക് ശേഷം വിശ്രമിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നില്ലെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.