കയ്പമംഗലം: ഹിന്ദു വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും എതിരെയുള്ള മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നൽകിയ നടപടി സർക്കാർ പിൻവലിക്കണമെന്ന് ബി.ഡി.ജെ.എസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അവിശ്വാസികളെ സുഖിപ്പിക്കാനും ഇടതുസർക്കാരിനെ കുളിരണിയിപ്പിക്കാനുമായി ഹിന്ദു സമൂഹത്തെ ചവിട്ടിമെതിയ്ക്കാൻ കൂട്ടുനിന്നത് ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങിയാണെങ്കിൽ അത് പൊതുസമൂഹത്തോട് പറഞ്ഞ് മാപ്പ് പറയണമെന്ന് ബി.ഡി.ജെ.എസ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഹരിശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോഹനൻ കണ്ണമ്പുള്ളി, ബിനോയ് പറമ്പിൽ, കെ.ജി ഉണ്ണിക്കൃഷ്ണൻ, സത്യൻ കണ്ണിയത്ത് എന്നിവർ സംസാരിച്ചു.