
തൃശൂർ: ഔഷധിയിൽ ആധുനിക രീതിയിലുള്ള മോഡേൺ പ്രിപ്പേർഡ് മെഡിസിൻ സ്‌റ്റോർ, പുതിയ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഔഷധിക്ക് മാത്രമായുള്ള ഒല്ലൂരിലെ പുതിയ കെ.എസ്.ഇ.ബി. ഫീഡർലൈൻ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനിൽ നിർവഹിച്ചു. കുട്ടനെല്ലൂരിലെ ഔഷധി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചീഫ് വിപ്പ് കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്‌ടർ കെ.വി ഉത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ഡോ.കെ.ആർ. വിശ്വംഭരൻ, മാർക്കറ്റിംഗ് മാനേജർ ഇ. ഷിബു എന്നിവർ സംസാരിച്ചു. കോർപറേഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ പങ്കെടുത്തു.
അഞ്ചുകോടി രൂപ ചെലവിലാണ് മെഡിസിൻ സ്‌റ്റോറിന്റെ നിർമ്മാണം. ഔഷധി നിർമ്മിക്കുന്ന മരുന്നുകൾ ഇവിടെ ശേഖരിക്കും. വാട്ടർ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ ചെലവ് 20 ലക്ഷം രൂപയും കെ.എസ്.ഇ.ബി ഫീഡർ ലൈനിന്റേത് 97 ലക്ഷം രൂപയുമാണ്.