1

വടക്കാഞ്ചേരി: വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഉത്തമൻ ചെറോമൽ അദ്ധ്യക്ഷനായി. സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് നിഷ ഡി. മോഹൻ എന്നിവർ പങ്കെടുത്തു.