പുതുക്കാട്: പതിനെട്ടരക്കാവുകളിൽ പ്രശസ്തമായ കുറുമാലിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിവേല മഹോത്സവം കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ നടക്കും. രാവിലെ മൂന്നിന് നടതുറപ്പ്, ഉഷഃപൂജ, അഞ്ചു മുതൽ പറനിറയ്ക്കൽ, 6.30ന് ദേവീമാഹാത്മ്യ പാരായണം, 7 മുതൽ മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനും, ഗായിക നിത സൂരജും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, പത്തിന് ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്, പഞ്ചാരി മേളം, വൈകിട്ട് നാലിന് പുറത്തേക്കെഴുന്നള്ളിപ്പ്, കാഴ്ച ശീവേലി, കുനിശ്ശേരി അനിയൻ മാരാരുടെ പ്രാമാണിത്വത്തിൽ പഞ്ചവാദ്യം, വൈകിട്ട് ആറു മുതൽ നന്തിക്കര മുല്ലക്കൽ പറയന്റെ പന്തൽ വരവ് തുടർന്ന് വിവിധ ദേശങ്ങളുടെ വേലകളി, വൈകിട്ട് 6.30ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന തുടർന്ന് ഏഴ് മുതൽ അരുൺ പാലാഴി അവതരിപ്പിക്കുന്ന തായമ്പക, രാത്രി 8.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, തുടർന്ന് പാണ്ടിമേളം എന്നിവ നടക്കുമെന്ന് ഭരണി ആഘോഷക്കമ്മിറ്റി ചെയർമാൻ പി.കെ. സെൽവരാജ്, കൺവീനർ എസ്. മോഹനൻ, പബ്ലിസിറ്റി കൺവീനർ സുധൻ കാരയിൽ, ദേവസ്വം ഓഫീസർ സന്തോഷ് കുമാർ എന്നിവർ അഭ്യർത്ഥിച്ചു.