തൃപ്രയാർ: കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി വലപ്പാട് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് വി.ആർ ജിത്ത് അവതരിപ്പിച്ചു. 30.86 കോടി രൂപ വരവും 29.64 കോടി രൂപ ചെലവും 12.17 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
ലൈഫ് ഭവന നിർമ്മാണത്തിന് 2 കോടിയിലധികം രൂപ വകയിരുത്തി. വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകളുടെ അതിരുകൾ കെട്ടി സംരക്ഷിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും വയോജനങ്ങളുടെയും സംരക്ഷണത്തിന് പ്രത്ര്യക പരിഗണന നൽകും. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു.