news-photo

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു. ദേവസ്വം ആനത്താവളത്തിൽ നടന്ന അനുസ്മരണച്ചടങ്ങ് പത്മനാഭന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് മുഖ്യാതിഥിയായി.

വാർഡ് കൗൺസിലർ ഷൈലജ സുദൻ, പത്മനാഭനെ നടയിരുത്തിയ ഇ.പി. ബ്രദേഴ്‌സ് പ്രതിനിധി ചിതേഷ്, ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി. ഉദയൻ , ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ ടി. ബീജകുമാരി, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. സുനിൽകുമാർ, മാനേജർ എ.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.