തൃപ്രയാർ: വലപ്പാട്ടുള്ള കവി കുഞ്ഞുണ്ണി മാഷ് സ്മാരകം കേരള സാഹിത്യ അക്കാഡമിക്ക് കൈമാറി. സ്മാരക സമിതി ചെയർപേഴ്സൺ ഗീതാഗോപി എം.എൽ.എ, അക്കാഡമി പ്രസിഡന്റ് വൈശാഖൻ മാസ്റ്റർക്കാണ് കൈമാറിയത്. സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി മോഹനൻ മുഖ്യാതിഥിയായി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സമിതി സെക്രട്ടറി വി.ആർ ബാബു, ഡോ. സുഭാഷിണി മഹാദേവൻ, ആർ.ഐ സക്കറിയ, ഇ.കെ തോമസ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കുഞ്ഞുണ്ണി കവിതകളുടെ ആലാപനവും നടന്നു.