പാവറട്ടി: പെരുവല്ലൂർ ശ്രീകോട്ടുക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി 18ന് വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് മേൽശാന്തി അരുൺകുമാർ എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രത്തിൽ മൂന്ന് ഗജവീരന്മാരോടു കൂടിയുള്ള എഴുന്നള്ളിപ്പ് നടക്കും. എടക്കളത്തൂർ അർജുനൻ ഭഗവതിയുടെ തിടമ്പേറ്റും. വെള്ളിതിരുത്തി ഉണ്ണി നായർ മേളത്തിന് നേതൃത്വം വഹിക്കും. ക്ഷേത്രച്ചടങ്ങുകൾക്ക് ട്രസ്റ്റി കല്ലെട്ടുകുഴിയിൽ കുഞ്ഞുണ്ണി നേതൃത്വം നൽകും. കൊവിഡ് മൂലം വിവിധ ദേശങ്ങളിൽ നിന്നുള്ള പൂരം വരവ് ഇക്കൊല്ലം ഉണ്ടായിരിക്കുകയില്ല.