ചേർപ്പ്: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുക, പൊതുടാപ്പുകളിൽ കുടിവെള്ളം പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ചേർപ്പ് മിനി സിവിൽ സ്റ്റേഷനിലെ ജല അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, അംഗങ്ങളായ ഇ.വി. ഉണ്ണിക്കൃഷ്ണൻ, ജോസ് ചാക്കേരി, ജിജി പെരുവനം, പ്രജിത്ത്, വിദ്യാ രമേഷ്, ജയ് ടീച്ചർ, ധന്യ സുനിൽ, പ്രിയലത പ്രസാദ്, ശ്രുതി വിജിൽ, പി.സി. പ്രഹ്ലാദൻ, ശ്രുതി ശ്രീ ശങ്കർ, സിനി പ്രദീപ്, അനിത അനിലൻ, അൽഫോൺസ പോൾസൺ, നെസീജ മുത്ത് ലീഫ്, എന്നിവർ പങ്കെടുത്തു.