അമ്മാടം: കോടന്നൂരിൽ ബാർ ലൈസൻസ് നൽകിയതിനെതിരെ ബാർ വിരുദ്ധ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം തുടങ്ങി. വാർഡ് മെമ്പർമാരായ ജൂബി മാത്യു, കെ.കെ. മണി, കോടന്നൂർ മദ്യവിരുദ്ധ സമിതി പ്രസിഡന്റ് അഖിൽ പോൾ, സജി മുരളീധരൻ, റോസമ്മ ആന്റണി, പൗരസമിതി സഹായ സമിതി കൺവീനർ പി.വി. ജിജീഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. പൗരസമിതി കൺവീനർ എ.ടി. പോൾസൺ അദ്ധ്യക്ഷനായി.