corporation

തൃശൂർ: മാലിന്യ സംസ്‌കരണത്തിലൂടെ ഹരിത സുന്ദര നഗരമാക്കുമെന്ന പ്രഖ്യാപനവുമായി കോർപറേഷൻ ബഡ്ജറ്റ്. വീടുകളിൽ തന്നെ അജൈവ മാലിന്യം ശേഖരിച്ച് തരംതിരിച്ച് റീസൈക്കിളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനം അടുത്ത സാമ്പത്തിക വർഷത്തോടെ കോർപറേഷൻ പരിധിയിലെ എല്ലാ വീടുകളിൽ എത്തിക്കുമെന്ന പ്രഖ്യാപനമാണ് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രധാനം.

മാലിന്യം വേർതിരിക്കുന്ന യാർഡുകൾ 11 എണ്ണമുള്ളത് 20 ആക്കും. മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് ആനിമൽ ക്രിമറ്റോറിയം നിർമ്മിക്കും. എല്ലാ വീടുകളിലും കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തി സമ്പൂർണ്ണ കുടിവെള്ള കണക്‌ഷനുകൾ നൽകുന്ന സംസ്ഥാനത്തെ ആദ്യ കോർപറേഷനായി മാറുമെന്ന വാഗ്ദാനവുമുണ്ട്. വിവിധ ഹാളുകൾ, കെട്ടിടങ്ങൾ, ഷോപ്പിംഗ് കോപ്ലക്‌സുകൾ എന്നിവ വായ്പയെടുത്ത് നിർമ്മാണം പൂർത്തീകരിക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു. നേരത്തെയുള്ള ഐ.എം. വിജയൻ സ്‌പോർട്സ് കോംപ്ലക്‌സ്, വഞ്ചിക്കുളം നവീകരണം, അംഗൻവാടി നവീകരണം തുടങ്ങി വിവിധ പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഇതോടൊപ്പം കോർപറേഷൻ വൈദ്യുത ബഡ്ജറ്റും ഡെപ്യുട്ടി മേയർ അവതരിപ്പിച്ചു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി.

പ്രധാന പ്രഖ്യാപനങ്ങൾ


ഹരിത സുന്ദര നഗര- മാലിന്യസംസ്‌കരണം- 120 കോടി
കുടിവെള്ള വിതരണം- 5 കോടി
ശക്തനിലെ ആകാശ പാത- 3 കോടി
സമഗ്ര റോഡ് വികസനം- 50 കോടി
ട്രാഫിക് പരിഷ്‌കരണം - 20 കോടി
കാനകളുടെയും ഓടകളുടെയും സംരക്ഷണം- 1 കോടി
സമ്പൂർണ്ണ വൈ ഫൈ- 50 ലക്ഷം
കുരിയച്ചിറ അടിപ്പാത- 5 കോടി
കോലോത്തും പാടത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് - 15 കോടി
പുതിയ കോർപറേഷൻ കെട്ടിടം - 30 കോടി
കുടുംബശ്രീ ആസ്ഥാന മന്ദിരം - 1 കോടി
ഇ.എം.എസ് ഓപ്പൺ എയർ തിയറ്റർ - 56 ലക്ഷം
ഓട്ടോ പാർക്കിംഗ് കേന്ദ്രം- 5 ലക്ഷം
ജനറൽ ആശുപത്രി വികസനം- 1.26 കോടി
ഭക്ഷ്യ സുരക്ഷ പദ്ധതി- 8 കോടി
ലൈഫ് പദ്ധതി- 25 കോടി
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യ സൈക്കിൾ - 1 കോടി
ഹാപ്പി ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ - 50 ലക്ഷം
ഹെറിറ്റേജ് ടൂറിസം- 10 ലക്ഷം

നായ്ക്കനാൽ സബ് വേ- 5 കോടി
കെ.എൽ.ഡി.സി കനാൽ-1 കോടി
വഴിയോര കച്ചവടക്കാരുടെ പുനരധിവാസം- 25 ലക്ഷം

പൊതു ബഡ്ജറ്റ്

വരവ് - 565.75 കോടിയിൽ
ചെലവ്- 539. 21 കോടി
നീക്കീയിരിപ്പ് - 26.54 കോടി

വൈദ്യുതി ബഡ്ജറ്റ്

വരവ് 420.95 കോടി
ചെലവ് 335.11 കോടി
നീക്കിയിരിപ്പ് 85.84 കോടി