കൊടുങ്ങല്ലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് കൊടുങ്ങല്ലൂർ കെ.കെ.ടി.എം ജി.ജി.എച്ച്.എസ്.എസിൽ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിക്കും. സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. ബെന്നി ബെഹന്നാൻ എം.പി, വി.ആർ സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ എന്നിവർ പങ്കെടുക്കും.