avinissery

ചേർപ്പ് (തൃശൂർ) : യു.ഡി.എഫ് പിന്തുണയിൽ ലഭിച്ച ഭരണം വേണ്ടെന്ന് വെയ്ക്കാൻ വീണ്ടും എൽ.ഡി.എഫ് തീരുമാനിച്ചതോടെ അവിണിശേരി പഞ്ചായത്തിലെ ഭരണപ്രതിസന്ധി തുടരുന്നു. എൻ.ഡി.എയ്ക്ക് മുൻതൂക്കമുള്ള പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയോടെയാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എ.ആർ രാജു പ്രസിഡന്റായും ഇന്ദിരാ ജയകുമാർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് സത്യപ്രതിജ്ഞയും ചെയ്തു. തുടർന്ന്, സ്ഥാനങ്ങൾ രാജിവെയ്ക്കാൻ സി.പി.എം നിർദ്ദേശിച്ചു. ഇന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിക്കും.

നിലവിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബി.ജെ.പിയിലെ സൂര്യ ഷോബി താത്കാലിക പ്രസിഡന്റ് സ്ഥാനത്ത് തുടരും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ നടത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫ്, എൽ.ഡി.എഫിന് വോട്ട് ചെയ്തിരുന്നു. അന്നും പ്രസിഡന്റ് പദവിയിലെത്തിയ രാജു രാജി വച്ചു. ബി.ജെ.പിയിലെ ഹരി സി. നരേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് അംഗങ്ങളുള്ള എൽ.ഡി.എഫിന് അനുകൂലമായി യു.ഡി.എഫിലെ മൂന്ന് അംഗങ്ങൾ വോട്ട് ചെയ്തു. ബി.ജെ.പിക്ക് ആറ് വോട്ട് ലഭിച്ചു. ആദ്യഘട്ടത്തിൽ യു.ഡി.എഫിലെ വി.ഐ ജോൺസൺ മത്സരിച്ചിരുന്നു. എന്നാൽ മൂന്ന് സ്ഥാനാർത്ഥികളിൽ ആർക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഏറ്റവും കുറവ് വോട്ട് ലഭിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഒഴിവാക്കി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വനിതാ അംഗങ്ങൾ ഇല്ലാത്തതിനാൽ എൽ.ഡി.എഫും ബി.ജെ.പിയുമായിട്ടായിരുന്നു മത്സരം. ബി.ജെ.പിയിലെ ഗീതാ സുകുമാരനെയാണ് ഇന്ദിര ജയകുമാർ പരാജയപ്പെടുത്തിയത്.

യു.ഡി.എഫ് പിന്തുണയിൽ ലഭിച്ച ഭരണം രാജി വയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ നിലപാടിൽ മാറ്റമില്ല

എം.എം വർഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി


ബി.ജെ.പി അധികാരത്തിൽ വരാനാണ് സി.പി.എം രാജി വയ്ക്കുന്നത്. ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കാതിരിക്കാനുള്ള നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. പ്രാദേശികമായെടുത്ത നിലപാടാണത്.

എം.പി വിൻസെന്റ്
ഡി.സി.സി പ്രസിഡന്റ്


തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രയൽ റണ്ണാണിത്. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കം. വിഷയം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ സജീവമാക്കും.

അഡ്വ. കെ.കെ അനീഷ് കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്

കക്ഷിനില

ആകെ സീറ്റ് 14
ബി.ജെ.പി 6
എൽ.ഡി.എഫ് 5
യു.ഡി.എഫ് 3

ജ​ന​വി​ധി​ക്കെ​തി​രെ​യു​ള്ള​ ​കൂ​ട്ടു​കെ​ട്ട്

തൃ​ശൂ​ർ​ ​:​ ​അ​വി​ണി​ശേ​രി​യി​ലെ​ ​അ​വി​ശു​ദ്ധ​ ​കൂ​ട്ടു​കെ​ട്ട് ​ജ​ന​വി​ധി​ക്കെ​തി​രെ​യു​ള്ള​ ​നി​ല​പാ​ടാ​ണെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​നാ​ഗേ​ഷ് ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​എ​ൽ.​ഡി.​എ​ഫി​ന് ​വോ​ട്ടു​ ​ചെ​യ്ത​ ​അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ധൈ​ര്യ​മു​ണ്ടോ​യെ​ന്നും​ ​എ.​ ​നാ​ഗേ​ഷ് ​ചോ​ദി​ച്ചു.