പുതുക്കാട്: സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നു. കെട്ടിടത്തിന്റെ നിർമ്മാണോത്ഘാടനം ഇന്ന് രാവിലെ പത്തിന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി,പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ധനമന്ത്രി, ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. ടി.എൻ. പ്രതാപൻ എം.പി മുഖ്യതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഫലകം അനാച്ഛാദനം ചെയ്യും.