കാഞ്ഞാണി: ശ്രീനാരായണ ഗുരു ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീചിദംബര ക്ഷേത്രത്തിന്റെയും എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും നൂറാം വാർഷികത്തിന്റെ ഭാഗമായി 1.55 കോടി രൂപ ചെലവഴിച്ച് ശ്രീനാരായണ ഗുപ്ത സമാജം നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിരവും, ഇൻഡോർ സ്റ്റേഡിയവും, ഹൈടെക് സ്മാർട്ട് ക്ലാസ് റൂമും 19ന് വൈകിട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മന്ദിരം കൃഷിമന്ത്രി വി.എസ് സുനിൽകുമാറും, സ്റ്റേഡിയം ടി.എൻ പ്രതാപൻ എം.പിയും, ഹൈടെക് ക്ലാസ് റൂം മുരളി പെരുനെല്ലി എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 8,500 ചതുരശ്ര അടിയിൽ ആധുനിക രീതിയിലുള്ള ഇൻഡോർ സ്‌റ്റേഡിയമാണ് നിർമ്മിച്ചിരിക്കുന്നത്.
എട്ട് പേർക്ക് ഒരേ സമയം കളിക്കാവുന്ന രീതിയിലുള്ള വോളിബാൾ ഷട്ടിൽ കോർട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പ്രസിഡന്റ് സുരേഷ് ബാബു വന്നേരി, ട്രഷറർ പി.കെ വേലായുധൻ, സ്‌കൂൾ മാനേജർ ടി.വി സുഗതൻ, ഡയറക്ടർമാരായ കെ.ഡി സുനിൽ കുമാർ, സുധാകരൻ എം.വി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.