 
വടക്കാഞ്ചേരി: മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര അക്കാഡമി വിവിധ ക്ഷേത്ര കലകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഏർപ്പെടുത്തിയ പുരസ്‌കാരം കലാമണ്ഡലം അഭിജോഷിന് ലഭിച്ചു. പുരാണ ഇതിഹാസങ്ങളെ ഭക്തിരസത്തോടെ അവതരിപ്പിക്കുന്ന പാഠകം വിഭാഗത്തിലെ യുവകലാകാരനാണ് കലാമണ്ഡലം അഭിജോഷ്. കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം അച്ചുതാനന്ദൻ എന്നിവരുടെ ശിഷ്യനും കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ മിഴാവ് വിഭാഗം താത്കാലിക അദ്ധ്യാപകനുമാണ്.