building

ചാലക്കുടി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റവന്യൂ വകുപ്പിൽ അമ്പരപ്പിക്കുന്ന വികസനങ്ങൾ നടപ്പാക്കിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. പരിയാരം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 441 വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 1500 ഓളം എണ്ണത്തിന്റെ അറ്റകുറ്റപ്പണികളും നടത്തി. ഓഫീസ് സംവിധാനങ്ങൾ ആധുനിക വത്കരിച്ചത് ജനങ്ങൾക്ക് വളരെയേറെ ഗുണകരവുമായെന്നും മന്ത്രി പറഞ്ഞു.

നിരവധി പ്രതിസന്ധികൾക്കിയിലും ഈ നേട്ടങ്ങൾക്ക് കാരണം പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ഡി. ദേവസ്സി എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ജേക്കബ്ബ്, സെബിൻ ജോസ്, ഡാർളി പോൾ, ഡെപ്യൂട്ടി കളക്ടർ വി.എസ്. വിനു എന്നിവർ പ്രസംഗിച്ചു.