 
ചാലക്കുടി: ചാലക്കുടിയിലെ സയൻസ് സെന്റർ കേരളത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആദ്യ ഉപകേന്ദ്രമായ ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ഓൺലൈനിലൂടെ അദ്ധ്യക്ഷനായി. ബി.ഡി. ദേവസ്സി എം.എൽ.എ ശിലാഫലക അനാച്ഛാദനം നടത്തി. കെ.എസ്.എസ്.ടി.എം ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. ജി.പി. പത്മകുമാർ, പനമ്പിള്ളി കോളേജ് കോളജ് പ്രിൻസിപ്പൽ ഡോ. എ.എ. ജോജോ മോൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി.
നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയർമാൻ ജി. ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമൻ, മായ ശിവദാസൻ, ഡെന്നി വർഗീസ്, എം.എസ്. സുനിത, വാർഡ് കൗൺസിലർ സൗമ്യ വിനേഷ് എന്നിവർ സംസാരിച്ചു.