kissan
ഏജീസ് ഓഫീസ് മാർച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കർഷക സംഘം ജില്ലാ സെക്രട്ടറിയുമായ പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ഡൽഹി കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ കിസാൻ സംഘർഷ് കോ- ഓർഡിനേഷൻ നേതൃത്ത്വത്തിൽ പ്രകടനവും ഏജീസ് ഓഫീസിനു മുന്നിൽ ധർണ്ണയും നടത്തി. കർഷക വിരുദ്ധ കേന്ദ്ര നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനു മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരത്തിന്റെ 59-ാം ദിവസമാണ് സമര പന്തലിൽ നിന്ന് കർഷകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

അഖിലേന്ത്യ തലത്തിൽ കർഷകർ റെയിൽ തടയൽ സമരം നടത്തി. ഏജീസ് ഓഫീസ് മാർച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കർഷക സംഘം ജില്ലാ സെക്രട്ടറിയുമായ പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു.

കിസാൻ സംഘർഷ് കോ- ഓർഡിനേഷൻ ജില്ലാ കമ്മിറ്റി ചെയർമാൻ കെ.വി. വസന്ത് കുമാർ അദ്ധ്യക്ഷനായിരുന്നു. പി.ആർ. വർഗീസ്, കെ.കെ. രാജേന്ദ്ര ബാബു, സെബി ജോസഫ് പെല്ലിശ്ശേരി, സിദ്ധാർത്ഥൻ പട്ടേപ്പാടം, എം.എം. അവറാച്ചൻ , കെ.രവീന്ദ്രൻ, ടി.എ. രാമകൃഷ്ണൻ, ടി.ജി.ശങ്കരനാരായണൻ, ഗീത ഗോപി, ടി.വി. രാമകൃഷ്ണൻ , പി.കെ. രാജേശ്വരൻ, സി.വി. ജോഫി, കെ.കെ.ചന്ദ്രൻ ,എം.വി. സുരേഷ്, വി.എസ്‌. ജോഷി, അനിത രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.