valapad-ayurveda-hospital
വ​ല​പ്പാ​ട് ​പ​ഞ്ചാ​യ​ത്ത് ​വാ​ഴൂ​ർ​ ​ശ്രീ​നി​വാ​സ​ൻ​ ​വൈ​ദ്യ​ർ​ ​സ്മാ​ര​ക​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ ഉദ്ഘാടനച്ചടങ്ങിൽ ഗീ​ത​ ​ഗോ​പി​ ​എം.​എ​ൽ.​എ ഭദ്രദീപം തെളിക്കുന്നു.

തൃപ്രയാർ: പുതുതായി നിർമ്മിച്ച വലപ്പാട് പഞ്ചായത്ത് വാഴൂർ ശ്രീനിവാസൻ വൈദ്യർ സ്മാരക ആയുർവേദ ആശുപത്രി ഓൺലൈനായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നാടിന് സമർപ്പിച്ചു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. തീരദേശ വികസന കോർപറേഷന്റെ 1.55 കോടിയും,​ എം.എൽ.എ ആസ്തി വികസന ഫണ്ട് 80 ലക്ഷവും,​ വേൾഡ് ബാങ്കിന്റെ 72 ലക്ഷവും,​ പഞ്ചായത്തിന്റെ പദ്ധതി തുകയായ 90 ലക്ഷം അടക്കം ആകെ നാല് കോടി രൂപ ചെലവഴിച്ചാണ് ആയുർവേദ ആശുപത്രി പൂർത്തീകരിച്ചത്.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് മുഖ്യാതിഥിയായി. ഗീതഗോപി എം.എൽ.എ, മുൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ടി. പൈക്കട, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ എന്നിവരെ ആദരിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്, വൈസ് പ്രസിഡന്റ് വി.ആർ ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ തപതി സുധി, സുധീർ പട്ടാലി, അനിത കാർത്തികേയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മല്ലിക ദേവൻ, വാർഡ് മെമ്പർ കെ.കെ പ്രഹർഷൻ, പി.എസ് ഷജിത്ത് തുടങ്ങിയവർ സംസാരിച്ചു.