flag-off
ആൽഫയുടെ ഓജസ് വാഹനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊടുങ്ങല്ലൂർ: തീരദേശ മേഖലയിൽ സാന്ത്വന പരിചരണം നൽകി വരുന്ന ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ സേവനം വിപുലീകരിക്കുന്നതിനായി ഒരുക്കിയ വാഹനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്തു. കൊച്ചി കപ്പൽശാല നൽകിയതാണ് വാഹനം.

കൊടുങ്ങല്ലൂർ ആൽഫ പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററിൽ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് കെ.എ കദീജാബി അദ്ധ്യക്ഷയായി. നിർദ്ധനരായ രോഗികൾക്ക് ഫിസിയോ തെറാപ്പി സേവനം ലഭ്യമാക്കുന്നതിനായി ഈ വാഹനം ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. 1,​754 രോഗികളെ പരിചരിക്കുകയും 10,051 ഹോം കെയർ നടത്തി സൗജന്യമായി മരുന്ന് വിതരണം ചെയ്തു. പി.കെ അബ്ദുൾ റഹിം, ശാന്ത ടീച്ചർ, സി.എസ് തിലകൻ, സത്യൻ തോട്ടാരത്ത്, സി.എം മൊയ്തു, ഫൗസിയ എന്നിവർ സംസാരിച്ചു.