 
കൊടുങ്ങല്ലൂർ: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സിവിൽ സ്റ്റേഷന്റെ മുമ്പിൽ നടന്ന പ്രതിഷേധത്തിൽ ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യൂസഫ് പടിയത്ത്, ജനറൽ സെക്രട്ടറി ടി.എ നൗഷാദ്, ടി.എ സിദ്ദിക്ക്, ഇ.എസ് സിറാജ്, എ.എം ജബ്ബാർ, വി.എച്ച് ഇസ്ഹാഖ്, പി.എ വാഹിദ്, ഹമീദ് ചാപ്പാറ, പി.ജെ ഷെഫീക് എന്നിവർ പങ്കെടുത്തു.