 
കയ്പമംഗലം: പെരിഞ്ഞനം എസ്.എൻ സ്മാരകം യു. പി സ്‌കൂളിൽ സർക്കാർ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് 64 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ഇ. ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. എസ്. ജയയും, കെ. ജി സെക്ഷന്റെ ഉദ്ഘാടനം മുൻ മാനേജർ വത്സ മോഹനും നിർവഹിച്ചു. പൂർവ് വിദ്യാർത്ഥികളെ പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുകോയ തങ്ങൾ ആദരിച്ചു.
കഴിഞ്ഞ അദ്ധ്യയന വർഷം വിരമിച്ച അദ്ധ്യാപകരെ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. കെ ബേബി ആദരിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, പെരിഞ്ഞനം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമലത രാജ്കുട്ടൻ, വലപ്പാട് എ.ഇ.ഒ വി.കെ നാസർ, എഡ്യൂക്കേഷൻ ഓഫീസ് സൂപ്രണ്ട് ജസ്റ്റിൻ തോമസ്, പി.ആർ സജീവ്, കെ.കെ സച്ചിത്ത്, ധന്യ മനോജ്, സി.ടി സംഗീത, ടി. വി വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു