anachadanam

ആമ്പല്ലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് ഫലകം അനാച്ഛാദനം ചെയ്തു. അളഗപ്പനഗർ പഞ്ചായത്ത് ത്തു പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ടെസ്സി വിൽസൺ, ജിജോ ജോൺ, സോജൻ ജോസഫ്, ദിനിൽ പലപ്പറമ്പിൽ, ഡോ. എൻ.ജെ. ബിനോയ്, സിനി എം. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.