 
അന്നമനട: ഹാർബർ എൻജിനിയറിംഗ് വകുപ്പ് 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മാമ്പ്ര - കുറ്റിച്ചിറ ലിങ്ക് റോഡ് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. സിന്ധു ജയൻ, കെ.എ. ഇഖ്ബാൽ, മഞ്ജു സതീശൻ, മോളി വർഗീസ്, ഷീജ നസീർ, എം.എസ്. വിജു, പ്രവീൺ ചന്ദ്രൻ, ഇ.കെ. അനിലൻ, പി.എ. അസീസ്, ടി.സി. സുബ്രൻ തുടങ്ങിയവർ പങ്കെടുത്തു.