കൊടകര: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ ഹൈടെക് സയൻസ് ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ധനമന്ത്രി ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ബി.ഡി. ദേവസി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി എ. ഷാജഹാൻ, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി ഫ്രാൻസിസ്, കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ഷാജു, വാർഡ് അംഗം വി.പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ യു. നന്ദകുമാരൻ, അദ്ധ്യാപിക ബിന്ദു ജയിംസ് എന്നിവർക്ക് യാത്രഅയപ്പ് നൽകി.