 
വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴ സംരക്ഷണം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പദ്ധതി പ്രകാരം പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കിത്തുടങ്ങി. പുഴയിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യവും കരയ്ക്ക് കയറ്റുന്നുണ്ട്.
പുഴയുടെ പലയിടത്ത് നിന്നും ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം കയറ്റുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. പുഴയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കർശന നടപടികളുമായി മുന്നോട്ടു പോകുമ്പോഴും മാലിന്യം പുഴയിൽ തള്ളുന്നത് കൂടി വരികയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.