പുത്തൻചിറ: തൃപ്പേക്കുളം ശിവക്ഷേത്രം തിരുവുത്സവം 16 മുതൽ 23 വരെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തും. കൊടിയേറ്റം മുതൽ നെൽപറ നിറയ്ക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. വഴിപാടുകൾ നടത്തുവാൻ ദേവസ്വവുമായി ബന്ധപ്പെടണം.